വീട്ടക വായനാ കൂട്ടം

01-12-2024

സർഗവേദി റീഡേഴ്‌സ് ഫോറം

സി എൻ ഷൈൻ കുമാറിൻ്റെയും നവ്യയുടെയും വീട്ടിൽ

വീട്ടക വായനാ കൂട്ടം

സി എൻ ഷൈൻ കുമാറിൻ്റെയും നവ്യയുടെയും വീട്ടിൽ


ആസ്വാദനകുറിപ്പ് - സി എം തോമസ്

ഇന്നത്തെ ദിവസം മനോഹരമാക്കിയതിന് നവ്യയ്ക്കും ഷൈനും (matriarchy😀) ഒത്തിരി നന്ദി...🙏🙏

നല്ല കൂട്ടായ്മ. പക്ഷേ ഭക്ഷണ വിഭവങ്ങളുടെ ആധിക്യം ചർച്ചയെ ബാധിച്ചോ എന്നൊരു സംശയം😊😊

രണ്ടു തരം ജ്യൂസ്, കട്ടൻ ചായ, ഉണ്ണിയപ്പം, കിണ്ണത്തപ്പം, വട്ടയപ്പം, ബത്തക്ക, കപ്പ വിത്ത് തൈര് കറി ... അങ്ങനെ അങ്ങനെ...

ആതിഥേയൻ്റെ സ്വാഗതത്തോടെയുള്ള തുടക്കം. ജോർജ് സാറിൻ്റെ അധ്യക്ഷ പ്രസംഗം, സുരേഷ് ബാബുവിൻ്റെയും സിനിയുടെയും കവിതകളുടെ അവതരണം, ഷൈനിൻ്റെയും ജോഷിയുടെയും കവിതാലാപനം ARP സഹോദരങ്ങളുടെ കഥാവായനകൾ എല്ലാം ഒന്നിനൊന്നു മെച്ചം👍👍

പുതുതലമുറയും ഞാനടക്കമുള്ള പഴയതലമുറയും തമ്മിൽ ചിന്തയിലും പ്രവൃത്തിയിലുമുള്ള വ്യതിയാനങ്ങൾ... സമൂഹത്തിൽ മതത്തിൻ്റെ സ്വാധീനം, സ്ത്രീകേന്ദ്രീകൃത സമൂഹത്തിൽ നിന്നും കുറഞ്ഞ കാലം കൊണ്ട് പുരുഷ കേന്ദ്രീകൃത സമൂഹത്തിലേയ്ക്കുള്ള മാറ്റത്തിൻ്റെ കാരണങ്ങൾ. ദൈവം, മതം ... അങ്ങിനെ അങ്ങിനെ ചർച്ച പൊടിപൊടിച്ചു. രാജുസാർ, യശോദടീച്ചർ, സിനി, സുരേഷ് ബാബു, ക്രിസ്റ്റി, പ്രസാദ് മാഷ് തുടങ്ങിയവർ കാര്യമായി സംസാരിച്ചു.

ഇതിനിടയിൽ വക്കീലിൻ്റെ ജൻമദിനാഘോഷം, കേക്ക് മുറിക്കൽ.

ഫോട്ടോ സെഷനോടുകൂടി സമാപനം.

അടുത്ത വീട്ടക കൂട്ടായ്മക്കായി കാത്തിരിക്കുന്നു.🤝🤝

പത്ര മാധ്യമങ്ങളിലൂടെ....